ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില കുതിക്കുന്നു ഇന്നത്തെ നിരക്ക് ഇങ്ങനെ
കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 20 രൂപ കൂടി 4,420 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 35,360ലെത്തി.
കഴിഞ്ഞ ഒരാഴ്ച്ച കുറഞ്ഞും കൂടിയും നിന്ന സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച മാറ്റം വന്നതിന് ശേഷം തിങ്കളാഴ്ച്ചയാണ് വീണ്ടും വ്യത്യാസമുണ്ടായത്. വെള്ളിയാഴ്ച്ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. അതിന് തൊട്ടുമുമ്പ് വ്യാഴാഴ്ച സ്വര്‍ണ വില കൂടിയിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച വര്‍ധിച്ചത്.
കഴിഞ്ഞ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ 22നായിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ ഒന്നിനായിരുന്നു. പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു അന്നത്തെ വില.